Monday 28 July 2014

സുപ്രഭാതം: വരിക്കാരുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധന



എഡിഷന്‍ ആറായി; ഉദ്ഘാടനം ആഗസ്റ്റ് 31ന്

കോഴിക്കോട്: പിറവിയെടുക്കുംമുമ്പേതന്നെ സുപ്രഭാതം ദിനപത്രത്തിന് ജനപ്രിയത വര്‍ധിച്ചു. നേരത്തേ മൂന്ന് എഡിഷനോടെയാണ് ആരംഭിക്കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് അഞ്ച് എഡിഷനിലേക്കും ഏറ്റവുമൊടുവില്‍ തൃശൂര്‍, പാലക്കാട്, ജില്ലകളിലെ സര്‍ക്കുലേഷന്‍ വര്‍ദ്ധനമൂലം ആറ് എഡിഷനിലേക്കും കുതിച്ചുയരുകയായിരുന്നു.

സര്‍ക്കുലേഷന്‍ സംബന്ധമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ പത്രത്തിന്റെ പ്രകാശന തിയ്യതി ആഗസ്റ്റ് 31-ലേക്ക് മാറ്റി. അതേസമയം, കെട്ടിലും മട്ടിലും ഏറെ പുതുമകളുള്ള സുപ്രഭാതം ഓണ്‍ലൈന്‍ എഡിഷന്‍ ജൂലൈ 31 മുതല്‍ വായനക്കാരുടെ വിരല്‍ത്തുമ്പിലെത്തും.

സുപ്രഭാതം ഓഫീസിന്റെയും ഓണ്‍ലൈന്‍ എഡിഷന്റെയും ഉദ്ഘാടനവും പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മവും ജൂലൈ 31ന് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും . ആഗസ്റ്റ് 31ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രഭാതം പത്രം ജനങ്ങളുടെ കൈകളിലെത്തിക്കും.

No comments:

Post a Comment